പോന്നോർ ലിറ്റിൽ ഫ്ലവർ ദൈവാലയത്തിലെ തിരുന്നാൾ വർണ്ണാഭമായി

 പോന്നോർ ലിറ്റിൽ ഫ്ലവർ ദൈവാലയത്തിലെ തിരുന്നാൾ വർണ്ണാഭമായി.


പോന്നൂർ :


 തിരുനാൾ ദിനത്തിൽ     രാവിലെ 6.30നും , 10നും , ഉച്ചതിരിഞ്ഞ് 3 നും വിശുദ്ധ കുർബാന ഉണ്ടായിരുന്നു . 10 മണിയുടെ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. ഡോ. ജോർജ്ജ് കോമ്പാറ മുഖ്യ കാർമികനായി . റവ. ഫാ. ഡോക്ടർ ദേവ് അഗസ്റ്റിൻ അക്കര തിരുനാൾ സന്ദേശം നൽകി . വൈകിട്ട് 3 ന് നടന്ന വി. കുർബാനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും, ഫാൻസി വെടിക്കെട്ടും, തൃശ്ശൂർ കലാസദൻ ന്റെ ഗാനമേളയും അരങ്ങേറി .

വികാരി ഫാ. സിജോ ജോസ് അരിക്കാട്ട്, ജനറൽ കൺവീനർ  സെബി സി തോമസ്, കൈക്കാരന്മാരായ  ബേബി, ഡേവിസ്, ആന്റണി, ദേവസ്സി, പബ്ലിസിറ്റി കൺവീനർ സിപോഷ് കെ പോൾ , മറ്റു കൺവീനർമാർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി . 

  


ചിത്രം : പോന്നോർ ലിറ്റിൽ ഫ്ലവർ ദൈവാലയത്തിലെ തിരുന്നാൾ പ്രദക്ഷിണത്തിൽ നിന്ന്.