പറപ്പൂർ :
സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 101 വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ പി വി ജോസഫിന് ഉള്ള യാത്രയയപ്പും ആഘോഷിച്ചു.
തോളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ മാനേജര്‍ റവ.ഫാ. സെബി പുത്തൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിരമിക്കുന്ന പ്രധാനഅധ്യാപകന്റെ ഫോട്ടോ അനാച്ഛാദനം, തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ ഫാ ജോയ് അടമ്പുകുളം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ ഡെന്‍സി ജോണ്‍, വിരമിക്കുന്ന പ്രധാനാധ്യപകന്‍ ജോസഫ് പി. വി. പിടിഎ പ്രസിഡന്റ്
പി ടി ജോസഫ്, ജനറല്‍ കണ്‍വീനര്‍ ജോസ് വി. വെള്ളറ, വാർഡ് മെമ്പർ ഷീന വിൽസൺ, മറ്റ് അധ്യാപകരും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംസാരിച്ചു.