ഹാട്രിക് തിളക്കവുമായി ധനഞ്ജയ് കൃഷ്ണൻ
കൈപ്പറമ്പ് :
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ തുടർച്ചയായി മൂന്നാം തവണയും A ഗ്രേഡ് നേടി താരമാവുകയാണ് പ്ലസ് വൺ വിദ്യാർഥിയായ ധനഞ്ജയ് കൃഷ്ണൻ. ഇപ്പോൾ തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ധനഞ്ജയ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയത് പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലായിരുന്നു.
കോട്ടക്കൽ സന്തോഷിൻ്റെ ശിക്ഷണത്തിലാണ് ധനഞ്ജയ് കഥകളി സംഗീതം അഭ്യസിക്കുന്നത്. തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് തുടർച്ചയായി 4 വർഷം കഥകളി സംഗീതത്തിൽ A ഗ്രേഡ് നേടിയ, ഇപ്പോൾ PG വിദ്യാർത്ഥിനിയായ നിരഞ്ജനയുടെ സഹോദരനാണ് ധനഞ്ജയ്. ചേച്ചിയുടെ പാത പിന്തുടർന്ന് കഥകളി സംഗീതം കൂടുതൽ പഠിക്കണമെന്നാണ് ധനഞ്ജയ് ആഗ്രഹിക്കുന്നത്. തൃശ്ശൂർ കൈപ്പറമ്പ് പുത്തൂർ പെരുമ്പടപ്പ് മനയിലെ രവി - നിഷ ദമ്പതികളുടെ മകനാണ് ധനഞ്ജയ്.