മെഡിക്കൽ കോളജിൽ പൊട്ടിവീണ മരം നീക്കംചെയ്യാതെ അധികാരികൾ


മുളങ്കുന്നത്തുകാവ്: 

ശക്തമായ കാറ്റിൽ കടപൊട്ടിവീണ മരം മാസ മൊന്നു പിന്നിട്ടിട്ടും നീക്കംചെ യ്യാത്തതു ഭീഷണി ഉയർത്തുന്നു.

മെഡിക്കൽ കോളജ് എംപ്ലായീസ് സഹകരണസംഘം കെട്ടിടത്തിന്റെ മുകളിലേക്കു വീണ കൂറ്റൻ തേക്കുമരം  ഷീറ്റ് തകർത്തിട്ടും നീക്കം ചെയ്യാത്തതാണ് ജീവനക്കാരെയും വിദ്യാർഥികളെയും നാട്ടുകാരെയും ഒരേപോലെ ഭീഷണിയിലാ ക്കിയിരിക്കുന്നത്. ഏതുസമയ ത്തു വേണമെങ്കിലും മരം ഇനിയും ചെരിഞ്ഞുവീഴാൻ സാധ്യതയുണ്ട്.


സംഘത്തിലും താഴെയുമുള്ള സ്ഥാപനങ്ങളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. 

ഇതിനുപുറമെ കൺസ്യൂമർ, ഫോ ട്ടോസ്റ്റാറ്റ് കടകളിലേക്കും മറ്റുമാ യി നിരവധി പേരാണ് ദിനംപ്രതി എത്തുന്ന സ്ഥലത്താണ് അപകടഭീതി ഉയർത്തി ക്കൊണ്ട്  മരം മറിഞ്ഞുകിടക്കുന്നത്.

ശക്തമായ ഒരു കാറ്റുവന്നാൽ പാതിമറിഞ്ഞുകിടക്കുന്ന മരം പൂർണമായി മറിയാനും സാധ്യത യുണ്ട്. വിഷയത്തിൽ പൊതുമ രാമത്തുവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.