തിരുനാളിന് കൊടിയേറി


കേച്ചേരി 

ചിറനെല്ലൂർ സെന്റ് ആൻ്റണീസ് ദൈവാലയത്തിൽ  വി.അന്തോണീസിൻ്റേയും, വി.സെബസ്‌ത്യാനോസിൻ്റേയും,  പരി. കന്യകാമറിയത്തിൻ്റേയും  18-ാം മത് സംയുക്ത തിരുനാളിന് കൊടിയേറി..

   ഇന്ന് രാവിലെ  ലദീഞ്ഞ്, നൊവേന, വി. കുർബാന എന്നിവയ്ക്ക്  ശേഷം ഇടവക വികാരി റവ. ഫാ. മനോജ് താണിക്കൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 6 ന് ആയിരിക്കും   തിരുകർമ്മങ്ങൾ നടക്കുക. ജനുവരി 11, 12, 13, തിയതികളിലാണ് തിരുനാൾ.

  ഇടവക വികാരി റവ. ഫാ. മനോജ് താണിക്കൽ, കൈക്കാരന്മാരായ സിസി കുര്യൻ , കെ ഒ വിൽസൻ, ജനറൽ കൺവീനർ സി എൽ പെൻസൻ, പബ്ലിസിറ്റി കൺവീനർ ആൽഫ്രഡ് പോൾ മറ്റു കൺവീനർമാർ  യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.