അഭിഷേകജ്വാല ഹോംസ് പദ്ധതി

 ♥️🏠അഭിഷേകജ്വാല ഹോംസ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി🏠♥️



തൃശൂർ : കുറുമാൽ 


അഭിഷേകജ്വാല ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഭവനം നിർമ്മിച്ചു നൽകുന്ന അഭിഷേകജ്വാല ഹോംസ് പദ്ധതിയുടെ ഭാഗമായി ചേർപ്പ് ലൂർദ് മാതാ സ്‌കൂളിന് സമീപം നിർമ്മിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം ചേർപ്പ് ഇടവക വികാരി റവ. ഫാ. സെബാസ്‌റ്റ്യൻ വെട്ടത്ത് നിർവഹിച്ചു.

ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട്  സുജിഷ കള്ളിയത്ത് യോഗം ഉത്ഘാടനം ചെയ്തു. അഭിഷേകജ്വാല ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ആത്മീയ പിതാവും കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ  ഫാ. ബെന്നി പീറ്റർ വെട്ടിക്കനാക്കുടി 

( ഒ എഫ്‌ എം കപുച്ചിൻ ) താക്കോൽ ദാനം നിർവഹിച്ചു. വാർഡ് മെമ്പർ  സിനി പ്രദീപ് ആശംസകളർപ്പിച്ചു. ട്രസ്‌റ്റിൻ്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലങ്ങളിൽ കൂടുതൽ ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അഭിഷേകജ്വാല ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് രാജൻ കാൽവരി, സെക്രട്ടറി ജോജി തോമസ്, ട്രഷറർ  സണ്ണി വടക്കൻ    തുടങ്ങിയവർ അറിയിച്ചു.