കേച്ചേരി പെരുമണ്ണ് ശ്രീ കാർത്യായനി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നപരിഹാര ക്രിയ

 കേച്ചേരി പെരുമണ്ണ് ശ്രീ കാർത്യായനി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നപരിഹാര ക്രിയകളുടെഭാഗമായി തെക്കേമഠം മൂപ്പിൽസ്വാമിയാർക്ക് ഭിക്ഷയും വച്ചുനമസ്ക്കാരവും നിശ്ചയിച്ചിരിക്കുന്നു . 

 


   2025  ജനുവരി 11 തിയ്യതി ശനിയാഴ്ച കാലത്ത് 7.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പൂജനീയ  തെക്കേമഠം മൂപ്പിൽസ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികളെ ആചാര വിധിയാനുസരിച് തന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും.കുത്തുവിളക്കും ശംഖുവിളിയുമായി പൂർണ്ണകുംഭത്തോടെയാണ് സ്വീകരിക്കുക..ക്ഷേത്രത്തിൽ പ്രശ്നപരിഹാരക്രിയകൾക്ക് *ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, അണ്ടലാടി മന ദിവാകരൻ നമ്പൂതിരി* തുടങ്ങിയവർ കർമികത്വം വഹിക്കും.