വേലൂർ പള്ളിക്കും സഹകരണ സഹകരണ ബാങ്കിനും സമീപം,
റോഡ് അരികിൽ അറവു മാലിന്യം തള്ളുന്നത് പതിവാകുന്നു.
റോഡരികിലെ മൺകൂനകൾ സാമൂഹ്യവിരുദ്ധർക്ക് മാലിന്യം തള്ളുന്നതിന് സൗകര്യം ഉണ്ടാക്കുന്നുണ്ട്.
ഇത് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെ ശക്തമായ നടപടികൾ അധികൃതർ എടുക്കണമെന്നും റോഡ് അരികിലെ വഴിയാത്രക്കാർക്ക് ഭീഷണിയായ മൺകൂനകൾ എത്രയും പെട്ടെന്ന് നീക്കണമെന്നും, ഇല്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് വാർഡ് മെമ്പർ സിഡി സൈമൺ പറഞ്ഞു.