വാർഷിക ആഘോഷവുമായി നിർമ്മൽ ജ്യോതി

   വാർഷിക ആഘോഷവുമായി നിർമ്മൽ ജ്യോതി



   മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൻ്റെ 21-ാം വാർഷികാഘോഷം സ്റീൻ 2k25 കലാവിരുന്ന്, തൃശ്ശൂർ അതിരൂപത ചാൻസലർ ഫാ. ഡോക്ടർ ഡോമിനിക് തലക്കോടൻ ഉദ്ഘാടനം ചെയ്തു. നിർമ്മൽ ജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് സ്വാഗതം ആശംസിച്ചു. തിരുഹൃദയ സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ആൻസി പോൾ എസ് എച്ച് അധ്യക്ഷത വഹിച്ചു. മുണ്ടൂർ കാർമൽ ചർച്ച് വികാരി ഫാ. ബാബു അപ്പാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. 2023-24 അധ്യായന വർഷത്തിൽ പഠനമേഖലയിലും കായിക മത്സരത്തിലും മികവ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. തന്റെ  പഠനകാലയളവിൽ മികവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥി ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേർന്ന് ശുശ്രൂഷ ജീവിതം ആരംഭിച്ചിരിക്കുന്ന നവവൈദികൻ ഫാ. ജീസ് അക്കരപ്പട്ടിയെക്കലിനെ ആദരിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ലീലാ രാമകൃഷ്ണൻ,  പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് സി ടി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതകളും പ്രകൃതിഷോപങ്ങളും, പ്രകൃതി നമ്മുടെ അമ്മയാണ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഒരു ദൃശ്യ വിസ്മയം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സ്കൂൾ ലീഡർ റൊസാരിയോ ജോസഫ്,  ആരതി വി എൻ എന്നിവർ നന്ദി പറഞ്ഞു.