ഞാലിക്കര: ഞാലിക്കരയിലുള്ള OIET PUBLIC SCHOOL ൽ പൂർവവിദ്യാർത്ഥി സംഗമം ട്രസ്റ്റ് ജനറൽ സെക്രട്ടറി മുല്ലപ്പിള്ളി നാരായണന്റെ അധ്യക്ഷതയിൽ ട്രസ്റ്റ് COO APP ജോഷി, പ്രിൻസിപാൽ സുമ അച്യുതൻ, കോർഡിനേറ്റർ അനു നായർ, പി ടി എം എ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ട്രസ്റ്റ് പ്രസിഡന്റ് മൈഥിലി പി ജോഷി ഉദ്ഘാടനം ചെയ്തു.
OPS ചരിത്രത്തിൽ ആദ്യമായാണ് പൂർവ വിദ്യാർത്ഥിസംഗമം നടക്കുന്നത്. കോർഡിനേറ്റർ അനു നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ സുമ അച്യുതൻ വികസനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് വേദിയിൽ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും പൂർവവിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവെക്കലും ഗ്രാൻഡ് വോയിസിന്റെ സംഗീതനിശയും പൂർവവിദ്യാർത്ഥി സംഗമത്തിന് മാറ്റുകൂട്ടുന്നതായിരുന്നു.
