വടക്കാഞ്ചേരി റീജിയൻ (SFO ) വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുന്നാൾ കുണ്ടന്നൂർ ഔവർ ലേഡി മൗണ്ട് കാർമ്മൽ ദേവാലയത്തിൽവെച്ച് ആഘോഷിച്ചു.
വിശുദ്ധ കുർബ്ബാന, സന്ദേശം, സഭാവസ്ത്ര സ്വീകരണം, പ്രദക്ഷിണം
തുടങ്ങിയ തിരുകർമ്മങ്ങൾക്ക് തൃശ്ശൂർ അതിരൂപത (SFO ) ഡയറക്ടറും സ്പ്വിരിച്ചൽ
അസി സ് ൻ്റുമായ റവ. ഫാദർ സി ജോ അരിക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു
തുടർന്ന് നടന്ന യോഗത്തിന്
(SFO ) കുണ്ടന്നൂർ ഔവർ ലേഡി കാർമ്മൽ ചർച്ച് വൈസ് പ്രസിഡൻ്റ് ശ്രീമതി
സെലീന ജോൺ സ്വാഗതം ചെയ്തു സംസാരിച്ചു (SFO ) വടക്കാഞ്ചേരി റീജിയൻ പ്രസിഡൻ്റ് ശ്രീ പോൾ ലാസർ അദ്ധ്യക്ഷനായി.
ചടങ്ങിൻ്റെ ഔചചാരികമായഉദ്ഘാടന കർമ്മം കുണ്ടന്നൂർ ഔവർ ലേഡി കാർമ്മൽ പള്ളി വികാരി റവ ഫാദർ സെബി കവലക്കാട്ട് നിർവഹിച്ചു
റവ . ഫാദർ സിജോ അരിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി
മദർ സുപ്പീരിയർ റവ.
സിസ് റ്റർ ജെയിൻ, ആനിമേറ്റർ സിസ് റ്റർ ലിസ് ജോ, (SFO ) തൃശൂർ അതിരൂപത പ്രസിഡൻ്റ്
ശ്രീ. ടി കെ ഡേവിസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .
ആഘോഷ പരിപാടികൾക്ക്
സ്റ്റീഫൻ മേയ്ക്കാട്ടുകുളം ഷാജു ജോസ്, റോബിൻ റാഫേൽ,ബീന ജോളി തുടങ്ങിയവർ നേതൃത്വം നൽകി
