ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ വെച്ച് നടന്ന KUHS ഇന്റർസോൺ കലോത്സവത്തിൽ രണ്ടാം സ്ഥാനമെന്ന ചരിത്ര നേട്ടവുമായി തൃശൂർ മെഡിക്കൽ കോളേജ്.
4 ദിനങ്ങളിലായി നടന്ന കലോത്സവത്തിൽ ആദ്യ രണ്ട് ദിനങ്ങളിലും ഒന്നാം സ്ഥാനത്തായിരുന്ന തൃശൂർ മെഡിക്കൽ കോളേജ്, കലോത്സവം സമാപിച്ചപ്പോൾ 80 പോയിന്റോടെ, കോഴിക്കോടിനു പിന്നിൽ രണ്ടാം സ്ഥാനം നേടി, Runner up ട്രോഫി കരസ്ഥമാക്കി.
മത്സരിച്ച 39 ഇനങ്ങളിൽ 24 ഇലും സമ്മാനം നേടിയാണ് തൃശൂർ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസം നടന്ന KUHS സെൻട്രൽ സോൺ കലോത്സവത്തിലും തൃശൂർ മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനം നേടിയിരുന്നു.
ആൺകുട്ടികളുടെ ലളിതഗാനത്തിലും ഗസലിലും ഒന്നാം സ്ഥാനവും ക്ലാസിക്കൽ മ്യൂസിക്, ഈസ്റ്റേൻ സ്ട്രിങ്സ് എന്നിവയിൽ മൂന്നാം സ്ഥാനവും നേടിയ തൃശൂർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വൈഷ്ണവ് മോഹൻ കലാപ്രതിഭ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഇതാദ്യമായാണ് KUHS ഇന്റർസോൺ കലോത്സവത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ഇത്രയും മികച്ച നേട്ടം കൈവരിക്കുന്നത്.
കോളേജ് യൂണിയൻ ഭാരവാഹികളായ മേഘ കെ. ( ചെയർപേഴ്സൺ ), സഹൽ പി. എം. ( ജനറൽ സെക്രട്ടറി ), കാവ്യ സതീഷ് (ഫൈൻ ആർട്സ് സെക്രട്ടറി ) എന്നിവർ കോളേജിന്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി.
