"പരമാധികാരത്തിന്റെ പ്രതീകമാണ് രാജത്വം",
കുറുമാൽ ഇടവകയിൽ ക്രിസ്തു രാജ്യത്വ തിരുനാൾ ആഘോഷിച്ചു.
പള്ളിക്കൂദാശക്കാലത്തിലെ അവസാന ഞായറാഴ്‌ചയായ . ഇന്ന് കത്തോലിക്കാ സഭ ക്രിസ്‌തുവിന്റെ രാജത്വതിരുന്നാൾ ആചരിക്കുന്നു.
ഇന്നത്തെ വചന ചിന്തയിൽ രണ്ട് പ്രധാനപ്പെട്ട ചിന്തകളാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഒന്ന്, ക്രിസ്തുവിനെ നമ്മുടെ രാജാവും രക്ഷകനുമായി സ്വീകരിക്കാൻ തിരുവചനം നമ്മോട് ആവശ്യപ്പെടുന്നു.
രണ്ട്, രാജാവായ ക്രിസ്‌തുവിന്റെ അധികാരങ്ങളെ കുറിച്ച് ചിന്തിക്കാൻ ഈ തിരുനാൾ നമ്മോട് ആഹ്വാനം ചെയ്യുന്നു.
ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്‌മരിപ്പിക്കാനാണ് ഈ തിരുനാൾ
1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ പ്രഖ്യാപിച്ചത്.
ഇന്ന് കുറുമാൽ സെന്റ് ജോർജ് ദൈവാലയത്തിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയ ക്രിസ്തു രാജ്യത്വത്തെ തിരുനാൾ റാലി വർണ്ണാഭമായി.
മുദ്രാവാക്യങ്ങളും ജയവിളികളുമായി വികാരി ഫാ.ഡോ. സേവ്യാർ ക്രിസ്റ്റീ അച്ഛന്റെയും, പ്രിൻസിപ്പാൾ ലിന്റോ വടക്കന്റെയും നേതൃത്വത്തിൽ വർണ്ണ കുടകളും, ബലൂണുകളും, പ്ലക്കാർഡുകളു മായി കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും റാലിയിൽ അണി നിരന്നു.
തുടർന്ന് കാർഡുകൾ തയ്യാറാക്കി കൊണ്ടുവന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകുകയും മധുരം പങ്ക് വെക്കുകയും ചെയ്തു.. നാട്ടുവാർത്ത News


