അച്ഛന്റെ രോദനം
മുളങ്കുന്നത്തുകാവ് :
ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽ നിന്ന് പ്രാണൻ വിട്ടുപോ യിട്ടുണ്ടായിരുന്നില്ലെന്ന് മരിച്ച കുഞ്ഞിന്റെ അച്ഛൻ.. രമേശ്
അച്ഛൻ നോക്കുമ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നു. പക്ഷേ കുഞ്ഞിനെ
ആശുപത്രിയിലെത്തിക്കാൻ ഒരു വണ്ടി പോലും അവിടെയുണ്ടായിരുന്നില്ല. ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വ യെ ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവ സംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നു മൊക്കെയുള്ള മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി വാട്‌സാപ്പിലും മറ്റും പ്രചരിച്ചിരുന്നതു കൊണ്ട് ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടിരുന്നല്ലെന്ന് അച്ഛൻ നിലവിളിയോടെ പറഞ്ഞു.
തന്റെ മകൻ വിശ്വ പിടയുന്നതു കണ്ട അച്ഛൻ ഒരിടത്തും നിന്നും വണ്ടികൾ കിട്ടാതെ വന്നതോടെ രമേശൻ വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെ നടുവിൽ കയറി കിടന്നു. ഇതോടെയാണ് ചില വാഹനങ്ങൾ നിർത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല.
നേരത്തെ വണ്ടി കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്ന ആ അച്ഛനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
