ആവശ്യമായ വെള്ളവും ഭക്ഷണവും ഒരുക്കി നൽകി അധികൃതർ
മുളങ്കുന്നത്തുകാവ്:
തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് സൈറൺ മുഴക്കി ചീറിപ്പാഞ്ഞെത്തി ആംബുലൻസുകൾ. അപകടത്തിൽ പരിക്കേറ്റ വരുമായി മെഡിക്കൽ കോളേജിലേക്ക് വാഹനങ്ങളെ എത്തുന്നതറിഞ്ഞ് ഡോക്ടർമാർ നേഴ്സുമാർ ഉൾപ്പെടെയുള്ളവരും ജാഗ്രത കൈവീടാതെ പ്രവർത്തിച്ചു. ഒരു സെക്കൻഡ് പോലും പാഴാക്കാതെയുള്ള ജീവൻ രക്ഷാപ്രവർത്തനങ്ങൾ . അതിനിടെ വിവരമറിഞ്ഞ് അപകടത്തിൽപ്പെട്ട നാടോടി സംഘാംഗങ്ങളുടെ ബന്ധുക്കളും ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കണ്ണീരോടെ തങ്ങളുടെ ബന്ധുക്കളെ കാണാനെത്തിയവരുടെ കൂട്ടത്തിൽ സ്ത്രീകളും പിഞ്ചു കുട്ടികളും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ഇവർക്ക് ആവശ്യമായ സ്വാന്തനം ഒരുക്കാനും പോലീസും ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്ത് ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ടതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ഒരുക്കി നൽകി.
.jpg)