കട്ടിൽ വിതരണം.

 വേലൂർ : വേലൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് കർമ്മല ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. 17 വാർഡുകളിൽ അപേക്ഷ തന്നിട്ടുള്ളവരുടെ ലിസ്റ്റിൽ 130 പേർക്കാണ് ഇന്നലെ(26/11) വിതരണം നടത്തിയത്. പഞ്ചായത്ത് മെമ്പർമാരായ സ്വപ്ന രാമചന്ദ്രൻ, എ പി അനിൽ മാസ്റ്റർ,ശുഭ അനിൽ കുമാർ എന്നിവർ സംസാരിച്ചു.




ചിത്രം : വേലൂർ പഞ്ചായത്തിലെ 130 ലേറെ യുള്ള നിർദ്ധതരായ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി ഉദ്ഘാടനം ചെയ്യുന്നു.