⭕ദക്ഷിണമേഖല കേന്ദ്രീയസംസ്‌കൃതസർവകലാശാല ദേശീയകലാകായിക സാഹിത്യ മത്സരങ്ങൾക്ക് ഗുരുവായൂർ ക്യാമ്പസ്സിൽ സമാപനം⭕
പുറനാട്ടുകര:
കേന്ദ്രീയ സംസ്കൃത സർവകാശാല പുറനാട്ടുകര ഗുരുവായൂർ ക്യാമ്പസ്സിൽ 7.11.2024 മുതൽ 10.11.2024 വരെ നടന്ന ദേശീയ കലാകായികസാഹിത്യ മാമാങ്കത്തിന് (ദക്ഷിണ മേഖല) ഞായറാഴ്ച വൈകിയിട്ട് 7.30 ന് പ്രൗഢഗംഭീരമായി സമാപനം കുറിച്ചു. പരിപാടിയിൽ ഡോ. സച്ചിൻ കട്യാല, സംസ്‌കൃത ഭാരതി അഖിലഭാരതീയ പ്രചാര പ്രമുഖ് മുഖ്യാതിഥിയായിരുന്നു.
മത്സരങ്ങളിൽ മൊത്തം 152 പോയിൻ്റുകൾ നേടി ഗുരുവായൂർ ക്യാമ്പസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം 120 പോയിൻ്റോടെ ശ്രീ രാജീവ് ഗാന്ധി ക്യാമ്പസ്, ശൃംഗേരി കരസ്ഥമാക്കി.
കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാമ്പസിൽ നടന്ന ദേശീയകലാകായിക സാഹിത്യമത്സരങ്ങളിൽ നാസിക് ക്യാമ്പസ് മുംബൈ (മഹാരാഷ്ട്ര), രാജീവ് ഗാന്ധി ക്യാമ്പസ് ശൃംഗേരി (കർണാടക), കാലിക്കറ്റ് ആദർശവിദ്യാപീഠം - ബാലുശ്ശേരി (കേരളം), അഹോബില മഠം ആദർശ സംസ്കൃത മഹാവിദ്യാലയ മധുരാന്തകം (തമിഴ്‌നാട്), മദ്രാസ് ആദർശ സംസ്‌കൃത കോളേജ് - ചെന്നൈ (തമിഴ്‌നാട്) എന്നീ ക്യാമ്പസുകൾ പങ്കെടുത്തു.
ഈ പരിപാടിയിൽ പ്രൊഫ.കെ.ഈ.മധുസൂദനൻ സ്വാഗതമേകി. ക്യാമ്പസ് ഡയറക്ടർ പ്രൊഫ.കെ.കെ.ഷൈൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ജനറൽ കണവീനർ പ്രൊഫ.ഈ.ആർ നാരായണൻ നന്ദി രേഖപ്പെടുത്തി. കേന്ദ്രീയ സംസ്കൃത സർവകലാശാല ന്യൂഡൽഹി കേന്ദ്രത്തിൽ നിന്ന് ഡോ.വിജയകുമാർ ദാധിച്ച്, റൊത്താസ് സിംഗ് എന്നിവർചേർന്ന് മത്സരവിജയികൾക്ക് പുരസ്‌കാരം നൽകി.
ദേശീയഗാനത്തോടുകൂടി പരിപാടി സമാപിച്ചു
