കേച്ചേരി : കേച്ചേരി - വേലൂർ പ്രധാന പാതയിൽ മണലി റോഡിനു സമീപം ( ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ) നിയന്ത്രണം വിട്ട സ്ക്കൂട്ടി യാത്രക്കാരിയെ രക്ഷപ്പെടുത്തി.
വിദ്യാർത്ഥികളെ സ്കൂളിലേക്കു കയറ്റി വിടാൻ എത്തിയവരാണ് നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്കു വീഴുന്നത് കണ്ടത്. ഇത് കണ്ട് യാത്രക്കാരും കടക്കാരും, പ്രദേശവാസികളും ചേർന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിട്ടയച്ചു. ഇവിടെ റോഡരുകിൽ പൊന്തക്കാടുപോലെയാണ് പുല്ലുകൾ നിറഞ്ഞു നിൽക്കുന്നത്. ഇതിൻ്റെ മറവിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ മാംസ അവശിഷ്oങ്ങൾ നിക്ഷേപിക്കുന്നത് മൂലം തെരുവുനായ്ക്കളുടെ വിളയാട്ടവും ദുർഗ്ഗന്ധവുമാണ് അനുഭവിക്കുന്നത്. പാതയോരങ്ങൾ വൃർത്തിയാക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ നടന്ന സംഭവമായതിനാൽ ആ സ്ത്രീയേയും വണ്ടിയേയും കാണാനും രക്ഷപ്പെടുത്താനും കഴിഞ്ഞു. രാത്രിയാണെങ്കിൽ അബോധാവസ്ഥയിൽ കിടന്ന യാത്രക്കാരിയെ ഒരു പക്ഷേ നായ്ക്കൾക്കു ഭക്ഷണമാക്കിയേനെ എന്ന് പ്രദേശവാസികൾ പറഞ്ഞു.
