കൈപ്പറമ്പ് :
പോന്നോർ ഗവൺമെൻ്റ് വെൽഫെയർ യുപി സ്‌കൂളിൽ കേരളപ്പിറവി ആഘോഷവും ചെസ്സ്പരിശീലനത്തിൻ്റെ ഉദ്ഘാടനവും ഇന്ന് (നവംബർ 1 ) വിപുലമായ പരിപാടികളോടെ നടത്തി.
തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ ചെസ്സ് പരിശീലനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
തൃശ്ശൂർ വെസ്റ്റ് ഇപജില്ല ഓഫീസർ പി വി ബിജു ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. തൃശ്ശൂർ ജില്ലാ പോലീസ് മുൻ അസിസ്റ്റൻ്റ് കമാന് ടെൻ്റും ശാസ്ത്രീയ ചെസ്സ് പരിശീലകനുമായ ബാബു എം എം ചെസ്സ് പരിശീലന പരിപാടിക്ക് നാന്ദി കുറിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശൈലജ ബാബു ഉദ്ഘാടനം നിർവഹിച്ച കേരളപ്പിറവി ആഘോഷങ്ങൾക്ക് വിദ്യാർത്ഥികളുടെ കലാപരിപാടികൾ മിഴിവേകി. എച്ച് എം എൽസി ടീച്ചർ, അധ്യാപകരായ ഷിബു മാസ്റ്റർ സിന്ധു ടീച്ചർ എം പി ടി എ പ്രസിഡന്റ് വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു
.jpg)