തൃശ്ശൂര്‍ ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്.
ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് പേരാമംഗലം ടീം ,ജൂനിയർ ഗേൾസ് ഒല്ലൂർ സ്പോർട്സ് അക്കാദമിയും ജേതാക്കളായി.
പേരാമംഗലം:
തൃശ്ശൂർ ജില്ല സൈക്കിൾ പോളോ അസോസിയേഷൻ സംഘടിപ്പിച്ച സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ്പ് പേരാമംഗലം ശ്രീദുർഗ്ഗവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എൻ രാജൻ നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് പി എ ഹസൻ അധ്യക്ഷത വഹിച്ചു. ചാമ്പ്യൻഷിപ്പിൽ നാലുപേരടങ്ങുന്ന 21 ടീമുകൾ പങ്കെടുത്തു. ഇതിൽ മികച്ച പ്രകടനം നടത്തിയവർ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ചില്ലറ അഭ്യാസമൊന്നും പോര. ബാലൻസ് വേണം,വേഗത വേണം, ലക്ഷ്യം കൃ ത്യമാകുകയും വേണം . സൈക്കിളിൽ ഇരുന്നുകൊണ്ട് കാൽ നിലം തൊടീക്കാതെ കൈയിലുള്ള സ്റ്റിക്കുകൊണ്ട് ഗോളിയില്ലാത്ത ഗോൾ പോസ്റ്റി ലേക്ക് പന്ത് തട്ടുന്നു.
ചാമ്പ്യൻഷിപ്പ് കൗതുകവും ആവേശവും നിറ യ്ക്കുന്നതായിരുന്നു.
സംസ്ഥാനതലത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും.ദേശീയതലത്തിൽ സീനിയർ വിഭാഗത്തിൽ വിജയിക്കുന്നവർക്ക് കേന്ദ്രസർക്കാർ ജോലിയും ലഭിക്കും.
കൂടുതൽ താരങ്ങളെ വളർത്തിയെടുക്കാനാണ് അസോസിയേഷൻ ലക്ഷ്യംവെക്കുന്നത്.ജില്ലയിലെ വിവിധ സ്കൂളുകളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൈക്കിൾപോളോ പരിശീലനം നൽകുന്നുണ്ട്.

