ക്വിസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളേജിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവര്‍കള്‍ നിര്‍വഹിച്ചു.
ഐ.എച്ച്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി രണ്ടാമത്തെ അന്താരാഷ്ട്ര കോൺക്ലേവ് ഡിസംബർ 8, 9, 10 തീയതികളിലായി തിരുവനന്തപുരത്തെ സുപ്രധാന വേദിയായ കനകക്കുന്നിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആസ്പദമാക്കി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് കോളേജ് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലുമായിട്ട് നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളേജിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവര്‍കള്‍ നിര്‍വഹിച്ചു.
IHRD ഡയറക്ടര്‍ ഡോ.വി.എ അരുണ്‍ കുമാര്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ .ആര്‍.ജോജോ, സഹൃദയ എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.നിക്സണ്‍ കുരുവിള, ചാലക്കുടി നിര്‍മ്മല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിജു.സി.വി, വാര്‍ഡ് മെമ്പര്‍ മിനി സുധീഷ്, കെ.കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍. പി.ആര്‍, സാബു പി. എ എന്നിവര്‍ സംസാരിച്ചു.
ജില്ലാതല AI ക്വിസ് മത്സരത്തിൽ ടെക്നിക്കൽ ഹയർ സെക്കൻഡറി വരടിയം വിദ്യാർത്ഥികളായ ഇമാനുവൽ സി.ജിയും സൂരജ് വി. സും ഒന്നാം സ്ഥാനം കരസ്ഥമാക്കി.


