ഇടിമിന്നലിൽ പൂർണ്ണമായും കത്തി നശിച്ച പറപ്പൂർ പുതുക്കോൾ തറയിലെ പടവ് വടക്കാഞ്ചേരി എംഎൽഎ സന്ദർശിച്ചു.

 പറപ്പൂർ :

ഇടിമിന്നലിൽ പൂർണ്ണമായും കത്തി നശിച്ച പറപ്പൂർ പുതുക്കോൾ തറയിലെ പടവ് വടക്കാഞ്ചേരി എംഎൽഎ സന്ദർശിച്ചു.

പറപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പടവ് പ്രവർത്തനം നടത്തിവരുന്ന 658 ഏക്കർ വിസ്തീർണമുള്ള സംഘം കോൾ സൗത്ത് പടവിലെ പുതുക്കോൾ തറയിലെ 50 എച് പി, 10 എച് പി, 1.5 എച് പി മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും, ഷെഡും, വ്യാഴാഴ്ച (14/11) വൈകിയിട്ടുണ്ടായ ഇടിമിന്നലിൽ പൂർണ്ണമായും കത്തി നശിച്ചു.വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ കെ സുബ്രഹ്മണ്യൻ, പുഴക്കൽ ഏ ഡി എ പ്രതീഷ്, തോളൂർ കൃഷി ഓഫീസർ റിയാ ജോസഫ്, പടവ് കമ്മിറ്റിക്കാർ, കൃഷിക്കാർ, എന്നിവർ സ്ഥലം സന്ദർശിച്ചു.

ആർ കെ ഐ പദ്ധതിയിൽ ഉൾപ്പെടുത്തി പടവിന് മുൻപ് 

അനുവദിച്ചിട്ടുള്ള 50 എച് പി മോട്ടോറും ട്രാൻസ്ഫോർമറും അടിയന്തരമായി പടവിന് നൽകുന്നതിന് ബന്ധപ്പെട്ട കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി.



ചിത്രം :ഇടിമിന്നലിൽ കത്തി നശിച്ച പടവിലെ മോട്ടോർ ഷെഡ് എംഎൽഎ സന്ദർശിച്ചപ്പോൾ .