ദേശീയപാത നീലിപ്പാറയിൽ കാറും കാറിലുള്ളവരെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എരുമപ്പെട്ടി സ്വദേശിയുൾപ്പെടെ 3 പേർ കൂടി പിടിയിൽ.

 ദേശീയപാത നീലിപ്പാറയിൽ കാറും കാറിലുള്ളവരെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ  എരുമപ്പെട്ടി സ്വദേശിയുൾപ്പെടെ 3 പേർ കൂടി പിടിയിൽ.



 എരുമപ്പെട്ടി ഉമിക്കുന്ന് സ്വദേശി സിനീഷ് (40), പട്ടാമ്പി ആലിക്കപ്പറമ്പിൽ സജീഷ് (35), കുന്നംകുളം കരിയമ്പ്രയിൽ ഷിബു (44) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. 


ഇതോടെ, സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

കഴിഞ്ഞ 14-നാണ് മൂന്നുകാറുകളിലായെത്തിയ സംഘം കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് തൃശ്ശൂർ പുത്തൂരിനുസമീപം കുരിശുമൂലയിൽ ഇറക്കിവിട്ടു. തട്ടിയെടുത്ത കാർ വടക്കഞ്ചേരി-കണ്ണമ്പ്ര പാതയിൽ കൊന്നഞ്ചേരിക്കുസമീപം ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദ്യം മൂന്നുപേരെ പിടികൂടിയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ സംഘം സഞ്ചരിച്ച രണ്ട് കാറുകൾ കുന്നംകുളം ഭാഗത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു.