തൃശൂർ പൂരം കലക്കിയതാണെന്ന മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ കേരളത്തിന് അപമാനകരം കേരള കോൺഗ്രസ്....
തൃശ്ശൂർ., ലോകത്തെമ്പാടുമുള്ള മലയാളികളുടെ വികാരമായ തൃശ്ശൂർ പൂരം ആസൂത്രിതമായി കലക്കിയതാണെന്നും, പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉപയോഗിച്ചതെന്നും മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് അഭിപ്രായപ്പെട്ടു... തൃശ്ശൂരിലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ സമാധാനിപ്പിക്കുന്നതിനും, സി.പി.ഐ യുടെ അന്ത്യശാസനം, തള്ളിക്കളയുന്നതിനും മുഖ്യമന്ത്രി ഒരേസമയം ശ്രമിച്ചിരിക്കുകയാണ്..പൂരം കലക്കാൻ കരാർ ഏറ്റെടുത്ത ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കുന്ന ചുമതലയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....പൂരം കലക്കൽ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.....
