മികച്ച അദ്ധ്യാപകർക്ക്‌ എ. പി. തോമസ് മാസ്റ്റർ അവാർഡ്

 മികച്ച അദ്ധ്യാപകർക്ക്‌ 

എ. പി. തോമസ് മാസ്റ്റർ അവാർഡ് 

തയ്യൂർ :വേലൂർ എരുമപ്പെട്ടി പഞ്ചായത്തുകളിലെ സ്കൂളുകളിലെ സാമൂഹ്യ പ്രവർത്തകരായ മികച്ച അദ്ധ്യാപകർക്ക് 2025 മുതൽ എ. പി.തോമസ് മാസ്റ്റർ സ്മാരക അവാർഡുകൾ നൽകും.


അദ്ധ്യാപകനും  സാമൂഹ്യ പ്രവർത്തകനുമായിരുന്ന എ. പി. തോമസ് മാസ്റ്ററുടെ സ്മരണാർത്ഥം  "ഓർമക്കൂട്ടമാണ്"

അവാർഡ് നൽകുക. പ്രശസ്തി പത്രവും ശില്പവും ക്യാഷ്പ്രൈസും ഉൾപ്പെടുന്നതാണ് അവാർഡ്.


തൃശൂർ അതിരൂപതയിലെ സാമൂഹ്യ പ്രവർത്തകനായ മികച്ച മതബോധന അദ്ധ്യാപകനും  അവാർഡ് സമ്മാനിക്കും.


അവാർഡ് ദാന ചടങ്ങിനോ ടനുബന്ധിച്ചു  വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തന സെമിനാറുകളും സംഘടിപ്പിക്കുമെന്നു ഓർമക്കൂട്ടത്തിനുവേണ്ടി സെബാസ്റ്റ്യൻ തയ്യൂർ അറിയിച്ചു.