സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.

 വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. തളി പിലാക്കോട് സ്വദേശികളായ  കുണ്ടന്നൂർ ചീരമ്പത്തൂർ രവീന്ദ്രൻ (60), അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നാട്ടുകാർ പാടത്ത് മരിച്ച് കിടക്കുന്ന നിലയിൽ സഹോദരങ്ങളെ കണ്ടെത്തിയത്.


ബന്ധുവായ മണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ചു കിടന്നിരുന്നത് . പന്നിയെപിടികൂടാൻ അനധികൃതമായി സ്ഥാപിച്ച കമ്പിയിൽനിന്നു ഷോക്കേറ്റതാണെന്നു കണ്ടെത്തി. തൊട്ടടുത്ത മോട്ടോർപ്പുരയിൽ നിന്നാണ് ഇതിലേക്കു വൈദ്യുതി  എടുത്തിരുന്നത്..    മൃതദേഹങ്ങൾക്കരുകിൽ  പന്നിയും  പിടികൂടിയ  മീനുകളും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ മീൻപിടിക്കാൻ പാടശേഖരത്തിലുള്ള പനങ്കുറ്റി കുളത്തിലേക്കു പോയി മടങ്ങുമ്പോഴാണ് കമ്പിയിൽ ചവിട്ടി സഹോദരങ്ങൾക്കു ഷോക്കേറ്റതെന്നു കരുതുന്നു. മൃതദേഹങ്ങൾക്ക് തൊട്ടടുത്ത് മൊബൈൽ ഫോണും ടോർച്ചും  ഉണ്ടായിരുന്നു.




അരവിന്ദാക്ഷൻ അവിവാഹിതനാണ്. ഇരുവരും തറവാട്ടിലായിരുന്നു താമസം..

കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷ്, എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ, എ സ്ഐ  യു. മഹേഷ് എന്നിവരുടെ നേത്യ ത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച്   അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയെ വേട്ടയാടിയ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കേസെടു ത്തിട്ടുണ്ട്, കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥല ത്തെത്തി പരിശോധന നടത്തി  സ്ഥിതിഗതികൾ വിലയിരുത്തി .

തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃത ദേഹങ്ങൾ പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം  സംസ്‌കാരം ഇന്നു  (6/10/2024) രാവിലെ വീട്ടുവളപ്പിൽ നടത്തും.