വൈവിധ് 2024-25 ൽ നടന്ന സൂപ്പർ വിൻ്റേജ് കാർ-ബൈക്ക് പ്രദർശനം ശ്രദ്ധേയമായി

 വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതിക മേഖലയിൽ വിസ്മയിപ്പിക്കുന്ന വൈവിധ് 2024-25 ൽ നടന്ന സൂപ്പർ വിൻ്റേജ് കാർ-ബൈക്ക് പ്രദർശനം ശ്രദ്ധേയമായി

 


വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ടെക്നിക്കൽ ഫെസ്റ്റ് , വൈവിധ് 2024-25 ൽ നടന്ന സൂപ്പർ വിൻ്റേജ് കാർ-ബൈക്ക് പ്രദർശനം ശ്രദ്ധേയമായി.മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം കാർ, ബൈക്ക് പ്രേമികൾക്ക് പുതിയ അനുഭവം പ്രദാനം ചെയ്ത  ഒക്ടോബർ 5 നു പ്രദർശിപ്പിച്ച 'അഗ്നിചക്ര' യിൽ  ഇന്ത്യയിലെ ആദ്യത്തെ 'ബിഎംഡബ്ല്യു എം4 കോംപറ്റീഷൻ', ഫോർഡ് മസ്താങ്, നിസ്സാൻ 350z, മറ്റ് സൂപ്പർകാർ എക്‌സ്‌പോ എന്നിവ മെക്കാനിക്കൽ വിഭാഗം തയ്യാറാക്കിയ 'അഗ്നി ചക്ര' വാഹന പ്രേമികൾക്ക് ഉത്സവമായി മാറി. ഓട്ടോമോട്ടീവ് രംഗത്ത് പ്രശസ്തനായ ജോജി തമ്പിതൻ്റെ പുതിയ പ്രോജക്റ്റ് അവതരിപ്പിച്ച 'അഗ്നി ചക്ര'യുടെ പ്രേക്ഷകരെ ആവേശത്തിലാലാഴ്ത്തി.

കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പത്തിലധികം ഗെയിമുകൾ വികസിപ്പിച്ചെടുത്തത് ഇവൻ്റിൻ്റെ ആവേശം കൂട്ടി. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ദ ഡെസിബൽ' എന്ന കാറുകളുടെ ശബ്ദയുദ്ധം ആവേശകരമായും സമര്‍ഥമായും അവസാനിച്ചു. എക്സോസ്റ്റ് ശബ്ദങ്ങളുടെ സിംഹനാദത്തോടെ കാറുകൾ തമ്മിൽ ഏറ്റുമുട്ടിയ ഈ ഇവന്റ്, പങ്കെടുത്തവർക്ക് ആവേശവും  ശബ്ദത്തിന്റെ ശക്തിയുടെയും സാക്ഷ്യം വഹിച്ചു. 40,000 രൂപയുടെ സമ്മാനത്തുകയുമായിരുന്ന ഈ മത്സരത്തിൽ വിജയിക്കുന്നതിന് കാറുകൾ തമ്മിൽ ശക്തമായ മത്സരം നടന്നു. മികച്ച സംവിധാനങ്ങളോടെയും തികഞ്ഞ സുരക്ഷാ സംവിധാനങ്ങളോടെയും പരിപാടി കൂടുതൽ ആവേശകരമാക്കി.

 

ആവിഷ്ക്കാർ പ്രോജക്ട് എക്സ്പോ,പേപ്പർ അവതരണം ‘ഫ്ലെക്സ് ഫോറം’, ഐഡിയത്തോൺ, സ്കൂൾ വിദ്യാർത്ഥികൾക്കായി ‘നവയുവ’ പ്രോജക്ട് എക്സ്പോ എന്നിവയും മുഖ്യ ആകർഷണങ്ങളായി. .കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ഡെസ്ട്രോയ് ദി ഡെസിബെൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ 'വാസ്തത്വ', ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച ലിഗ-റോബോട്രിക്സ് തുടങ്ങിയ ആകർഷണങ്ങൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അവതരിപ്പിക്കുന്ന 'എലക്സ്പയർ', ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ‘എമ്മേഴ്സോ, എംസിഎയുടെ 'അദ്വൈത' എന്നിവ ആകർഷണീയത വർദ്ധിപ്പിച്ചു. വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ശാസ്ത്ര സാങ്കേതിക മേഖലയിൽ വിസ്മയിപ്പിക്കുന്ന വേദിയായി വൈവിധ് 2024-’25 എന്ന് പ്രിൻസിപ്പൽ ഡോ.സുനിത സി പറഞ്ഞു.