ആകാശവാണി വാർത്ത അവതാരകനായി ശ്രോതാക്കളുടെ മനം കവർന്ന എം രാമചന്ദ്രൻ ഓർമ്മയായി.
തൃശ്ശൂർ : ആകാശവാണി വാർത്താവതാരകനായി ശ്രോതാക്കളുടെ മനം കവർന്ന എം. രാമചന്ദ്രൻ (91) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെച്ച് നിര്യാതനായി. ഇന്റർനെറ്റും,ടെലിവിഷനും വരുന്നതിനു മുൻപ് ആകാശവാണിയിലെ സൂപ്പർസ്റ്റാർ ആയിരുന്ന രാമചന്ദ്രൻ, തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിട്ടായിരുന്നു. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന *കൗതുക വാർത്തകൾ* ക്ക് ശ്രോതാക്കൾ ഏറെയായിരുന്നു, ആരാധകരും. വാർത്ത അവതരണത്തിൽ അദ്ദേഹത്തിന്റെ ശൈലി ശ്രോതാക്കളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
