മരത്തംകോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സും കിടങ്ങൂർ പാടശേഖരസമിതിയും സംയുക്തമായി ഞാറു നടീൽ മഹോത്സവം നടത്തി

 മരത്തംകോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സും കിടങ്ങൂർ പാടശേഖരസമിതിയും സംയുക്തമായി  ഞാറു നടീൽ മഹോത്സവം നടത്തി


   NSS ൻ്റെ അമ്പതോളം വളണ്ടിയേഴ്സ് കർഷക വേഷത്തിൽ ഞാറു നട്ടു.ഡാൻസിൻ്റെയും പാട്ടിൻ്റെയും അകമ്പടിയോടെയുള്ള ഞാറു നടീൽ MP രാധാകൃഷ്ണൻ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു അധ്യാപകരായ ഡോ. അജിത്ത് ടി.ടി, രേഷ്മ എന്നിവർ പാടം മുഴുവൻ കുട്ടികൾക്കൊപ്പം ഞാറു നട്ടു. കുട്ടികൾക്കൊപ്പം കൂടി.



പ്രിൻസിപ്പൽ ഇൻ ചാർജ് ബീന എ എ സ്വാഗതം പറഞ്ഞു.കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ്  മീന സാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് ആലത്തൂർ നിയോജകമണ്ഡലം എം.പി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



  കർഷകരുടെ അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചും ഇന്നത്തെ യുവതലമുറ കാർഷിക മേഖലയിലേക്ക് സജീവമാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി .ജില്ലാ പഞ്ചായത്ത് മെമ്പർ  ജലീൽ ആദൂർ ,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ആൻസി വില്യംസ് എന്നിവർ മുഖ്യ അതിഥികളായി.



 NSS ജില്ലാ കൺവീനർ  പ്രതീഷ് എം വി സന്ദേശം അറിയിച്ചു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ. മണി,കടങ്ങോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ്,എൻഎസ്എസ് കുന്നംകുളം ക്ലസ്റ്റർ കൺവീനർ ലിന്റോ വടക്കൻ,കൃഷി ഓഫീസർ ബിബിൻ പൗലോസ്, പതിനാറാം വാർഡ് മെമ്പർ ടെസി ഫ്രാൻസിസ്, പോർക്കുളം വാർഡ്മെമ്പർ നിമിഷവിജിഷ് ,പിടിഎ പ്രസിഡണ്ട് റജുല അബ്ദുൽ വഹാബ്, പിടിഎ വൈസ് പ്രസിഡൻറ് അഷ്റഫ്,എം പി ടി എ പ്രസിഡൻറ് സുനിത അജി, മരത്തംകോട് സ്കൂൾ HMരശ്മി ടീച്ചർ, , ഒ എസ് എ പ്രസിഡൻറ് വിജയൻമാസ്റ്റർ,പാടശേഖര സമിതി പ്രസിഡൻറ് അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ വിനീത എൻ എ നന്ദി രേഖപ്പെടുത്തി