ഓടികൊണ്ടിരുന്ന കാർ നടുറോഡിൽ തലകീഴായി മറിഞ്ഞു.

 എരുമപ്പെട്ടി നെല്ലുവായിൽ ഓടികൊണ്ടിരുന്ന കാർ നടുറോഡിൽ തലകീഴായി മറിഞ്ഞു.  

 ഞായറാഴ്ച രാത്രി 10.45 ഓടെയാണ് അപകടമുണ്ടായത്. തളി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് മറിഞ്ഞത്.  തൃശൂരിൽ നിന്ന് വരുകയായിരുന്ന കാർ നെല്ലുവായ് സെന്ററിന് സമീപമുള്ള റോഡിലെ വെള്ളക്കെട്ടിൽച്ചാടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്  അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും കാറിന്  കേടുപാടുകൾ സംഭവിച്ചു.