എരുമപ്പെട്ടി: അനധികൃതമായി മദ്യ വിൽപ്പന നടത്തിയ കുറ്റത്തിന് കടങ്ങോട് വില്ലേജ് മണ്ടംപറമ്പ് കളത്തു വീട്ടിൽ ഷേർളിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുന്നംകുളം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) പി.ജി.ശിവശങ്കരൻ, എൻ.ആർ.രാജു, സുനിൽദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആനന്ദ്, ഇജാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റൂബി എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡിലുണ്ടായിരുന്നത്.
