മഹിള കോൺഗ്രസ് അടാട്ട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ഏകദിന ക്യാമ്പ് മുതുവറ സി എൻ സപ്തതി മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് നിഷ പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ടി നിർമ്മല ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ടും,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ലീലാ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽസെക്രട്ടറി ആനി ജോസ് ,ജില്ലാ അഡ്വൈസറി ബോർഡ് അംഗങ്ങളായ സുലോചന ടീച്ചർ,രമണി വാസുദേവ്,അടാട്ട് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുനിൽ ഗോപാൽ അവണൂർ മണ്ഡലം പ്രസിഡണ്ട് ബിജു ,പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്,മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് മാരായ ധന്യ, ബിന്ദു സോമൻ ഷൈലജ ശ്രീനിവാസൻ, മിനി ജോയ് , എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സോയാ ജോസഫ് കോൺഗ്രസ് ചരിത്രവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ചും, സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ സംഘടന പ്രവർത്തനവും സോഷ്യൽ മീഡിയയും, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ലാലി ജെയിംസ് പെർഫോമൻസ് അസസ്മെന്റ് എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് എടുത്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.



