⭕സിപിഐ എം വേലൂർ ലോക്കൽ സമ്മേളനം⭕
വേലൂർ
സിപിഐഎം വേലൂർ ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം വി പി ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ, മേരി തോമസ്, കെ ഡി ബാഹുലേയൻ മാസ്റ്റർ,വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, കെ വി പുഷ്പ, കെ കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മണിമലർക്കാവ് മാറു മറയ്ക്കൽ സ്മാരകം നിർമ്മിക്കുക , വേലൂർ ആർ എം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുക, ആശാവർക്കർമാരുടെ ഓണറ്റേറിയം വർദ്ധിപ്പിക്കുക, എന്നിവ മുഖ്യപ്രമേയം ആയിരുന്നു.
സമ്മേളനം വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി അബിൽ ബേബിയെ തെരഞ്ഞെടുത്തു.

