കാൻസർ രോഗ ബോധവൽക്കരണ സെമിനാറും ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 9 ലെ കുടുംബശ്രീ എ.ഡി.എസ് സംഘടിപ്പിച്ച കാൻസർ രോഗ ബോധവൽക്കരണ സെമിനാറും ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും നവദീപം ബാലസമാജത്തിൽ വച്ച് നടത്തുകയുണ്ടായി ഒമ്പതാം വാർഡ് മെമ്പർ സ്നേഹ സജിമാൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉഷടീച്ചർ ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു പ്രകാശ് സ്വാഗതം ആശംസിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർ സോനാ റാം കാൻസർ രോഗ ബോധവൽക്കരണ സെമിനാറും ക്ലാസും നയിക്കുകയുണ്ടായി.
സി.ഡി.എസ് ഉഷപ്രകാശ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 150 ഓളം പേർ ഈ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി.


