വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ നഗർ നിവാസികൾക്കായി തൃശ്ശൂർ ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ.പി.എസ് നേതൃത്വത്തിൽ നിയമ അദാലത്ത് സംഘടിപ്പിച്ചു.
വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയം പാരിഷ് ഹാളിൽ നടന്ന അദാലത്തിൽ പോലീസ് നാട്ടുകാരുടെ പരാതികൾ സ്വീകരിച്ചു.
കുന്നംകുളം എ.സി.പി സി.ആർ.സന്തോഷ്,എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ ലൈജുമോൻ,എസ്.ഐ യു.മഹേഷ്, വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ സി.പി.മധു, പഞ്ചായത്ത് മെമ്പർ പി.എൻ.അനിൽ മാസ്റ്റർ എന്നിവരും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു

