മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ ഇടവകയില്‍ സംയുക്ത ഭക്തസംഘടന വാര്‍ഷികവും വികാരി ഫാ. ബാബു അപ്പാടന്റെ രജത ജൂബിലി ആഘോഷവും നടന്നു.
വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം വടക്കാഞ്ചേരി എം.എല്‍.എ. സേവിയര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ബാബു അപ്പാടന്‍ അധ്യക്ഷത വഹിച്ചു. മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ഡോക്ടര്‍ സെബാസ്റ്റ്യന്‍ ചാലക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സഹ വികാരി ഫാ. ഗോഡ് വിന്‍ കിഴക്കൂടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംഘടനാ ആനിമേറ്റര്‍ സിസ്റ്റര്‍ ബീന, ട്രസ്റ്റി ജയ്‌സണ്‍ ജോണ്‍, അതിരൂപത ഏകോപന സമിതി ജോയിന്റ് കണ്‍വീനര്‍ എല്‍സി വിന്‍സെന്റ്,
അഡ്വ, ടോജു നെല്ലിശ്ശേരി, സാന്റോ ജേക്കബ്, ജോബി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സംഘടന അംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു


