അമല ഡേ കെയർ ഓങ്കോളജി സെന്റർ പൂങ്കുന്നത്ത് ആരംഭിച്ചു
അമല ആശുപത്രി കാൻസർ രോഗികൾക്കുവേണ്ടി പ്രീമിയർ സൗകര്യങ്ങളോടെ പൂങ്കുന്നത്ത് ആരംഭിച്ച ഡേ കെയർ ഓങ്കോളജി സെന്ററിന്റെ ഉത്ഘാടനം തൃശൂർ മേയർ എം കെ. വർഗീസ് നിർവ്വഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണരാമൻ, അമല ഡയറക്ടർ ഫാ ജൂലിയസ് അറയ്ക്കൽ, ജോയ്‌ന്റ് ഡയറക്ടർ ഫാ ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഓങ്കോളജിസ്റ്റ് ഡോ. പി. ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ സുരേഷ് കൃഷ്ണൻ, സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി കുരുതുകുളങ്ങര, എഫാത്ത എം. ഡി. തോമസ് ജെ. പൂണോലിൽ എന്നിവർ പ്രസംഗിച്ചു.
പത്ര വാർത്ത 👇പ്രാദേശിക ലേഖകൻ പോൾസൺ വാഴപ്പിള്ളി 9349748665

