കെ.പി.പി.എച്ച്.എ.
ജില്ലാ പഠനക്യാമ്പ്
സംസ്ഥാന വൈസ് പ്രസിഡൻ്റ്
സി.എഫ്.റോബിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശ്ശൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ)ജില്ലാ പഠനക്യാമ്പ് തൃശ്ശൂർ വിവേകോദയം ഗേൾസ് എൽ.പി. സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എഫ്.റോബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിന്ധു മേനോൻ,
വനിതാ ഫോറം ജില്ലാ കൺവീനർ ജി.പി.ഗീത തുടങ്ങിയവർ
സംസാരിച്ചു.
വിവിധ വിഷയങ്ങളിലായി നടന്ന ക്ലാസ്സുകൾക്ക് സംസ്ഥാന ട്രഷറർ കെ.എ.ബെന്നി, ടി.എ.സോണി ഫ്രാൻസിസ് ,
ഷാജി ജോർജ്, സി.എഫ്.റോബിൻ എന്നിവർ നേതൃത്വം നൽകി.
