വെള്ളാറ്റഞ്ഞൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം നടത്തി. എ.സി.മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുണ്ടകൻ കൃഷി ചെയ് കർഷകർക്ക് പണം നൽകാൻ വൈകിയ ബാങ്കിന്റെ നടപടി ശരിയായില്ലെന്ന് എംഎൽഎ പറഞ്ഞു. പാട ശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്ത് ആധുനിക മെഷീൻ ട്രേ ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ.ഷോബി, പാടശേഖരസമിതി പ്രസിഡന്റ് പി.സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
