ദിശ ബാച്ച് 1 സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കൈപ്പറമ്പ് :
കൈപ്പറമ്പ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദിശ ബാച്ച് 1 സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമിജി സദ്ഭവാനന്ദ മഹാരാജ് ഉത്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ടി എസ് അനിൽ അദ്ധ്യക്ഷനായ ചടങ്ങിൽ കോഴ്സ് ഡയറക്ടർ രാജേഷ് തെക്കൂട്ട് മുഖ്യാതിഥി ആയി. വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ 39 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി. കോഴ്സിന്റെ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.


