നടത്തറ പള്ളി വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍ നിര്യാതനായി


നടത്തറ ഇടവക വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍ നിര്യാതനായി. 


 അച്ഛന്റെ ശരീരം നാളെ  (24/9/24) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് എനാമാവിലുള്ള സഹോദരൻ ജോൺസന്റെ ഭവനത്തിൽ എത്തിക്കുന്നു.   ഉച്ചകഴിഞ്ഞ് 2 മണിക്ക് മൃതസംസ്കാര ശുഷ്രൂഷകൾ ആരംഭിച്ച് 5 മണിക്ക് എനാമാവ്  കർമലമാതാവിൻ ദേവാലയ സെമിതിരിയിൽ അടക്കം ചെയുന്നതുമായിരിക്കും.

. ഏനമാവ് ചെറുവത്തൂര്‍ വീട്ടില്‍ റപ്പായി കുഞ്ഞല ദമ്പതികളുടെ മകനാണ്. 1984-ല്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ ഫാ. ചാക്കോ, അരണാട്ടുകര,മറ്റം, വടക്കാഞ്ചേരി എന്നി ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. അഞ്ഞൂര്‍, മങ്ങാട്,  ഏങ്ങണ്ടിയൂര്‍, ആളൂര്‍, ആറംമ്പിള്ളി, തലക്കോട്ടുകര, ചേലക്കര പുത്തൂര്‍, ചിറ്റിശ്ശേരി, ബ്രഹ്‌മകുളം എന്നി ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. നടത്തറ ഇടവക വികാരിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.