വിദ്യാ എഞ്ചിനീയറിംഗ് കോളേജിലെ ടെക്ഫെസ്റ്റിന്റെ വെബ്സൈറ്റ് – വൈവിധ് 2024-25’ പ്രകാശനം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിച്ചു.
വിദ്യാ എഞ്ചിനീയറിംഗ് കോളേജിന്റെ ടെക്ഫെസ്റ്റിന്റെ വെബ്സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗ് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻഐഎഎസ് നിർവഹിച്ചു. ‘വൈവിധ് 2024-25' ഔദ്യോഗിക (www.vyvidh.vidyaacademy.ac.in) വെബ്സൈറ്റും ബ്രോഷറിന്റെ ആദ്യപ്രതി പ്രകാശനവും കളക്ടറുടെ ഓഫീസിൽ വച്ചു നിർവഹിച്ചു.യുവ എഞ്ചിനീയറിംഗ് മനസ്സുകളിൽ ശാസ്ത്രീയവും സാങ്കേതികവുമായ താൽപ്പര്യം സൃഷ്ടിക്കുന്നതിനായി, ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം സി എ വിദ്യാർത്ഥികൾക്കായി ആകർഷകമായ സമ്മാനങ്ങളുമായി വിദ്യ പ്രോജക്ട് എക്സ്പോ നടത്തുന്ന - ' ആവിഷ്ക്കാർ, ‘ഫ്ലെക്സ് ഫോറം- പേപ്പർ അവതരണം, ഐഡിയത്തോൺ, സ്കൂൾ വിദ്യാർത്ഥികൾക്കായി ‘നവയുവ’ എന്നിവയും മുഖ്യ ആകർഷണങ്ങളാണ് വിവിധ സാങ്കേതിക വശങ്ങൾ ഉൾക്കൊള്ളുന്ന ടെക്ഫെസ്റ്റ് ഒക്ടോബർ 4,5 തീയതികളിൽ എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സാങ്കേതിക വിസ്മയങ്ങൾ പ്രദർശിപ്പിക്കും.
വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, സ്കൂളുകൾ, ശാസ്ത്രപ്രേമികൾ തുടങ്ങി 15000-ത്തിലധികം വ്യക്തികൾ പങ്കെടുക്കും. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ഡെസ്‌ട്രോയ് ദി ഡെസിബെൽ, സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ ദുരന്തനിവാരണ സാങ്കേതിക വിദ്യകളും സുസ്ഥിരതയും പര്യവേക്ഷണം ചെയ്യുന്ന 'വാസ്തത്വ', ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ലിഗ-റോബോട്രിക്സ് തുടങ്ങിയ ആകർഷണങ്ങൾ ഫെസ്റ്റിൽ ഉൾപ്പെടുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം കാർ, ബൈക്ക് പ്രേമികൾക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുന്ന 'അഗ്നിചക്ര' പ്രദർശിപ്പിക്കുന്നു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൻ്റെ 'എലക്സ്പയർ', ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ എമ്മേഴ്സോ, എംസിഎയുടെ 'അദ്വൈത' എന്നിവ ഇവൻ്റിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. അതിശയിപ്പിക്കുന്ന പ്രകടനങ്ങളോടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അവിസ്മരണീയമായ സംയോജനത്തിന് സാക്ഷ്യം വഹിക്കാൻ സാംസ്കാരിക പരിപാടികൾ ഒക്ടോബർ 5 നു നടക്കും. കൃഷ്ണകുമാർ എം (കൺവീനർ, വൈവിദ്ധ്), ജൂസി വറീദ്(ജോയിന്റ് കൺവീനർ), സുരഭി (മീഡിയ കൺവീനർ), വിദ്യാർത്ഥികളായ നിഖിൽ, അഖിൽ, സച്ചിൻ, നീരജ് അഖില, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
