തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അടാട്ട് ഡിവിഷനിൽ 110ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ അറിയിച്ചു.
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 1ൽ സൗഹൃദ സെക്കന്റ് അവന്യു റോഡ് നിർമ്മാണം 14ലക്ഷം,വാർഡ് 14ൽ പെരിങ്ങന്നൂർ കരിയാംപാടം ലിങ്ക് റോഡ് കാന നിർമ്മാണം 10ലക്ഷം,പെരിങ്ങന്നൂർ പൊതുകുളം നവീകരണം 5ലക്ഷം,എ കെ ജി കമ്മ്യൂണിറ്റി ഹാൾ നവീകരണം 5ലക്ഷം,വാർഡ് 15ൽ പോന്നോർ ആണ്ടപറമ്പ് റോഡ് നവീകരണം 14ലക്ഷം,തോളൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11ൽ നാഗത്താൻ കാവ് റോഡ് നവീകരണം 10ലക്ഷം,അടാട്ട് ഗ്രാമ പഞ്ചായത്ത് വാർഡ് 13ൽ മരതകം എസ് സി സാംസ്കാരിക നിലയം പുതിയ കെട്ടിടം പൂർത്തീകരണം 10ലക്ഷം,വാഡ് 17ൽ വെള്ളിശ്ശേരി കുറൂർ പാറ എസ് സി റോഡ് നവീകരണം 15ലക്ഷം,അരിമ്പൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 6ൽ കിഴക്കുംമ്പുറം റോഡ് കാന നിർമ്മാണം 8ലക്ഷം,വാർഡ് 5ൽ നടുമുറി പരക്കാട് റോഡ് കാന നിർമ്മാണം 7ലക്ഷം,കൈപ്പറമ്പ്,തോളൂർ ഗ്രാമ പഞ്ചായത്തുകളിലെ പേരാമംഗലം കരിമ്പാടം കോൾപടവ്,മുണ്ടൂർത്താഴം കോൾപടവ്,മേഞ്ചിറ കോൾപടവ് എന്നീ പടവുകളിൽ പൈപ്പ് ലൈൻ,മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ 12ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.സ്പിൽഓവർപദ്ധതിയിൽ മുണ്ടൂർ-കിരാലൂർ-വേലൂർ റോഡിന് 43ലക്ഷം,കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് 11.20ലക്ഷം എന്നീ പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നിർദേശം ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയതായി ജിമ്മി ചൂണ്ടൽ പറഞ്ഞു.

