കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ബിജെപി പ്രതിഷേധ യോഗം നടത്തി. എന്നാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമാണ് ബിജെപി പ്രതിഷേധയോഗം എന്ന് വൈസ് പ്രസിഡന്റ്,

 


കൈപ്പറമ്പ് ഗ്രാമഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്ക് എതിരെ ബിജെപി  പ്രതിഷേധ യോഗം നടത്തി.


ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗ തീരുമാനങ്ങൾ ഭരണപക്ഷത്തിന് അനുകൂലമായി രേഖപ്പെടുത്തി തീരുമാനങ്ങൾ അട്ടിമറിക്കാൻ ഒത്താശ ചെയ്യുന്നു എന്നും, തീരുമാന രജിസ്റ്റർ, ഭരണ സമിതി യോഗ മിനിറ്റ്സ് എന്നിവ തയ്യാറാക്കുന്നതിലെ കാലതാമസം ഇതിന് സൗകര്യം  ചെയ്തു നൽകാണെന്നും പതിനേഴാം വാർഡ് മെമ്പറും ബിജെപി കൈപ്പറമ്പ് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായ ദീപക് കാരാട്ട് ആരോപിച്ചു. 

മുതിർന്ന ഉദ്യോഗസ്ഥരായ ഡി ഡി പി, ജോയിന്റ് ഡയറക്ടർ എന്നിവരോട് പരാതിപ്പെട്ടിരുന്നെങ്കിലും  അവരും കാര്യക്ഷ്‌മമായി വിഷയത്തിൽ ഇടപെടുന്നില്ല എന്നാണ് പറയുന്നത്. ജൽ ജീവൻ മിഷൻ മുതൽ തെരുവ് വിളക്ക് പരിപാലനം വരെ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടു എന്നും, ഇതിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വയ്ക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് വിനയകുമാർ ഉത്ഘാടനം ചെയ്ത യോഗത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണു അധ്യക്ഷത വഹിച്ചു.  സുനിൽ പി പി, പ്രാബലൻ യു ബി, പതിനെട്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ അജിത ഉമേഷ്‌ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു.

        എന്നാൽ,

അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി യുടെ രാഷ്ട്രീയ തന്ത്രം ആണ്  ഈ പ്രതിഷേധയോഗം എന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ  പറഞ്ഞു.

 ഗ്രാമപഞ്ചായത്ത് ഭരണസമിതി യിൽ 

 പഞ്ചായത്ത് പ്രസിഡണ്ടും  വൈസ് പ്രസിഡണ്ടും സിപിഐഎം ,

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ന്മാർ  മൂന്നും  മൂന്ന് രാഷ്ട്രീയ വിഭാഗമാണ് 1:വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ലിന്റി ഷിജു(യുഡിഫ്,കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ്) 2 : ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  കെ ബി ദീപക്  (കോൺ ഐ.ഗ്രൂപ്പ് ) , 3 : ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അജിത ഉമേഷ്  (ബിജെപി) പഞ്ചായത്തിലെ കക്ഷി നില സിപിഐഎം 8, യുഡിഫ് 8, ബിജെപി 2, എന്നിങ്ങിനെയാണ്.

 കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ ഭരണം പോലെയുള്ള സർവ്വ കക്ഷി ഭരണം കേരളത്തിൽ ഒരു പഞ്ചായത്തിലും കാണാത്ത ഭരണ സംവിധാനം ആണ്.

ജല ജീവൻ മിഷൻ പ്രവർത്തനത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ട്യേ നേ , ജലജീവൻ നാട്ടിക ഓഫീസിൽ നിന്ന് നിർദേശിച്ച സ്വകാര്യ വ്യക്തിയുടെ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുവാൻ വരുന്നതുക കണക്കാക്കിയിട്ടുണ്ട് , പഞ്ചായത്തിന്റെ ഓൺ ഫണ്ട് കെട്ടിവെക്കുവാൻ തയ്യാറാണ്  എന്ന തീരുമാനം ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. സ്ഥലം എറ്റെടുക്കൽ നടപടി എടുക്കേണ്ടത് കളക്ടറോ സബ്കളക്ടർ ആണ്. പ്രസ്തുത ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ്ലൈയിൽ ഇടുന്ന പ്രവർത്തി മുണ്ടൂർ പെട്രോൾപമ്പ് ജഗ്ഷനിൽ നിന്ന് , എതിർ വശത്തുള്ള അവണുർ മെഡിക്കൽ കോളേജ് - ദീപ്തി നഗർ വഴി . പഞ്ഞൻ മൂലയിൽ നിന്ന് . വെളക്കോട് വേലൂർ റോഡ് വഴി , വെളക്കോട് - അയ്യൻ കുന്ന് ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് വഴി , അയ്യൻ കുന്നിൽ  സ്വകാര്യ വ്യക്തിയുടെ പറമ്പ് വരെയുള്ള ജോലി ചെയ്യേണ്ടത് ,  വാട്ടർ അതോറിറ്റി നാട്ടിക വിഭാഗം ആണ്. ആയതിന് പഞ്ചായത്ത് പ്രസിഡണ്ടിന് മാത്രം  വ്യക്തിപരമായി എന്ത് ബാധ്യതയാണ്. ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് മാത്രം രാജി വെക്കേണ്ട കാര്യം ഉണ്ടോ ? കൂട്ടു ഉത്തരവാദിത്വത്തിൽ നിന്ന് ബിജെപി യുടെ ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന് ഒഴിഞ്ഞുമാറു വാൻ കഴിയുമോ?

ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ വരുന്ന തെരുവ് വിളക്ക് പരിപാലത്തിന് വേണ്ടി ടെണ്ടർ നടപടി പൂർത്തീകരിച്ച് നിയമാനുസൃത നടപടി സ്വീകരിച്ച് ടെണ്ടർ നടപടിയും, നെഗോസേഷ്യൻ നടപടിയും സ്വീകരിച്ച് , ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുൻകാല പ്രാബല്യത്തോടെ സുജിത്ത് എന്ന കോൺട്രാക്ടറെ പണി ചെയ്യുവാൻ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം പ്രസ്തുത ജോലി പഞ്ചായത്ത് ഏൽപ്പിച്ച കരാറുകാരൻ എല്ലാ വാർഡിലും, ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം ചെയ്യുന്നുണ്ട്.


ഗ്രാമ പഞ്ചായത്ത് യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കേണ്ട ചുമതല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി പ്രസ്തുത ജോലി ചെയ്യുന്നതിൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് വ്യക്തിപരമായി എന്ത് ഉത്തരവാദിത്വമാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനിറ്റസ് തയ്യാറാക്കി തരുന്ന മുറക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ കൈ ഒപ്പോടെ പ്രസ്തുത മിനിറ്റിസിന്റെ കോപ്പിഎല്ലാ പഞ്ചായത്ത് മെമ്പർ മാർക്ക് ലഭിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മിനിറ്റ്സ് തയ്യാറാക്കുന്നതിൽ വ്യക്തിപരമായി വൈകിക്കുന്നുണ്ടെങ്കിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗ്രാമപഞ്ചായത്ത് "ഭരണ സമിതി യോഗത്തിൽ" , "സെക്രട്ടറിക്കെതിരെ ,അജണ്ട വെച്ച് ചർച്ച ചെയ്യുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തയ്യാറാണ്" .

കൈപ്പറമ്പ്ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഒറ്റക്കെട്ടായി സംസ്ഥാന സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ, തദ്ദേശ സ്വയം ഭരണ വകുപ്പ്  കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ 100 % ശതമാനം ആൽത്മാർത്തമായി പ്രവർത്തിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നേതൃത്വം നൽകുന്നുണ്ടെന്നും അറിയിച്ചു.