കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറിൽ വീണ് ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു

 .കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറിൽ വീണ്  ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു


               ദിവാകരൻ

                  🌹 🙏 🌹

   പുഴയ്ക്കൽ  വീട്ടിൽ സദാനന്ദൻ മകൻ  55 വയസ്സുള്ള ദിവാകരൻ (ഉണ്ണിമോൻ) ആണ്  മരണപ്പെട്ടത്.

 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ  ദിവാകരനെ  കിണറിൽ നിന്ന്  പുറത്തെടുത്തു . ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും  മുൻപേ മരണം സംഭവിക്കുകയായിരുന്നു . പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതശരീരം  ബന്ധുക്കൾക്ക് വിട്ടുനൽകി.


 വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇




സംസ്കാരം  നാളെ (05/05/2024 ഞായറാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക്  വടൂക്കര ശ്മശാനത്തിൽ വച്ച്  നടത്തപ്പെടും.ഭാര്യ: പ്രീത,  മകൾ : ദേവിക