അമലനഗർ സെൻ്റ് ജോസഫ്‌സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും പരി. അമ്മയുടെയും വി. സെബാസ്ത‌്യാനോസിന്റെയും 11-ാമത് സംയുക്ത തിരുനാൾ ഇന്നും നാളെയും.

 അമലനഗർ:

  അമലനഗർ സെൻ്റ് ജോസഫ്‌സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും പരി. അമ്മയുടെയും വി. സെബാസ്ത‌്യാനോസിന്റെയും 11-ാമത് സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. 



ഇന്ന് (ശനി) രാവിലെ 6.15നുള്ള ആഘോഷമായ പാട്ടുകൂർബാനയ്ക്കു ശേഷം കുടുംബകൂട്ടായ്മ‌കളിലേക്ക് നൽകിയ അമ്പ്, വള, ലില്ലിപ്പൂവ് എന്നിവ വഹിച്ചു കൊണ്ടുള്ള എഴുന്നള്ളിപ്പുകൾ നടന്നു. 



രാത്രി 10 മണിക്ക് പള്ളിയിൽ സമാപിക്കും . തിരുന്നാൾ ദിനമായ നാളെ (ഞായറാഴ്ച) രാവിലെ 5.45ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്കും വി. കുർബാനയ്ക്കും ശേഷം വിശുദ്ധന്റെ നസ്രത്തിലെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്‌ഠിക്കും. തുടർന്ന് രാത്രി 9 മണി വരെ തിരുശേഷിപ്പ് വണങ്ങുന്നതിനും ലില്ലിപ്പു സമർപ്പിക്കു വാനും സൗകര്യമുണ്ടായിരിക്കും. രാവിലെ 9ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് റവ. ഫാ. പോൾ മുട്ടത്ത് മുഖ്യകാർമ്മികനായിരിക്കും. മെൽബൺ മൈനർ സെമിനാരി റെക്‌ടർ റവ. ഫാ. ലോറൻസ് തൈക്കാട്ടിൽ തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 5 മണിക്ക് തിരുനാൾ പ്രദക്ഷിണവും നടക്കും.

 വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക 



 തിങ്കളാഴ്ച രാവിലെ 6.15ന് ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ആത്മാക്കൾക്ക് വേണ്ടിയുള്ള വി കുർബാനയും തുടർന്ന് വാഹന വെഞ്ചിരിപ്പും നടത്തപ്പെടും. മെയ് 12ന്    എട്ടാമിടതിരുന്നാൾ ആഘോഷിക്കുന്നു. അന്നേദിവസം വൈകീട്ട് 7 മണിക്ക് 100ഓളം ഇടവ കാംഗങ്ങളുടെ പങ്കാളിത്തത്തോടെ അവതരിപ്പിക്കപ്പെടുന്ന 'കാവലാൾ - ദ സ്റ്റോറി ഓഫ് സെന്റ് ജോസഫ്' എന്ന മെഗാ ഡ്രാമയും ഉണ്ടായിരിക്കും. തിരുനാൾ ജനറൽ കൺവീനർ പി.സി. ശീമോൻ, കൈക്കാരന്മാർ  വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത് എന്നിവർ നേതൃത്വം നൽകുന്നു.