പാറേമ്പാടത്ത് ആളൊഴിഞ്ഞ പാടത്ത് വൻ അഗ്നിബാധ

 പാറേമ്പാടത്ത് ആളൊഴിഞ്ഞ  പാടത്ത് വൻ അഗ്നിബാധ  

കുന്നംകുളം: പാറേമ്പാടത്ത് ആളൊഴിഞ്ഞ പാടത്ത് വൻ അഗ്നിബാധ. 5 ഏക്കറിയിലെ ആളൊഴിഞ്ഞ പാടത്തെ ഉണങ്ങിയ പുല്ല് കത്തി നശിച്ചു.  കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

 വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക.



 ഉണങ്ങിയ പുല്ലിൽ തീ പടരുന്നത് കണ്ടതോടെ  പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം ആഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.