വെള്ളാറ്റഞ്ഞൂർ ദേവിക കുടുംബശ്രീയുടെ . പതിനൊന്നാം വാർഷികം പൂർവ്വാധികം ഗംഭീരമായി ആഘോഷിച്ചു.


വെള്ളാറ്റഞ്ഞൂർ ദേവിക കുടുംബശ്രീയുടെ . പതിനൊന്നാം വാർഷികം പൂർവ്വാധികം ഗംഭീരമായി ആഘോഷിച്ചു.

 ദേവിക കുടുംബശ്രീയുടെ പ്രസിഡണ്ട് ശ്രീമതി കോമളം വിജയൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീമതി കൃഷ്ണകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.എസ് അംഗം ശ്രീമതി എൽസി. ഔസേഫ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം പി. എൻ. അനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർ പേഴ്സൻ മേരി വർഗ്ഗീസ്, കുടുംബശ്രീ അംഗങ്ങളായ മൃദുല ഇ .എസ്, സുധ ഗീതൻ, വിജയ പി. കെ., മാധവി രാജൻ, നളിനി ഗോപിനാഥ്, ചന്ദ്രിക പി. എസ്, അജി .വി.ജി, മിനി ഹരിദാസ്, രമ്യ അനീഷ്, പുഷ്പ സുരേന്ദ്ര ബാബു എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾക്കൊപ്പം കുമാരി  ആരുഷി അജീഷ്, തുടങ്ങി നിരവധി പേർ  നൃത്ത പരിപാടികളിൽ പങ്കെടുത്തു.