ചിറനെല്ലൂർ
ചിറനെല്ലൂരില്‍ ഗുഡ്‌സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
എടപ്പാള്‍ വട്ടംകുളം ഉപ്പുകൂട്ടുങ്ങല്‍ വീട്ടില്‍ ജമീറിനാണ് (32) പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരിയില്‍ നിന്ന് വെള്ളറക്കാട്ടേയ്ക്ക് പോകുകയായിരുന്ന ബൊലേറോ ഗുഡ്‌സ് വാന്‍, എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച ജമീര്‍ ബൊലോറോയുടെ പിന്‍ ഭാഗത്ത് ചെന്ന് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ മുകളില്‍ കയറി സമീപത്തെ കാനയില്‍ ചാടിയാണ് ബൊലേറോ നിന്നത്.
അമിതവേഗതയില്‍ വന്നിരുന്ന ബൊലറോ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാരമായി പരിക്കേറ്റ ജമീറിനെ നാട്ടുക്കാരുടെ സഹായത്തോടെ ഹ്യൂമെന്‍ ലൗവേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമീറിന്റെ ഇരുകൈകളുടെയും , കാലിന്റെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. അപകടത്തെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്ത് എത്തിയിരുന്നു.