തിരുന്നാളിന് കോടിയേറി

 എരനെല്ലൂർ ഇടവക മധ്യസ്ഥയായ പരിശുദ്ധകൊന്ത മാതാവിന്റെയും ധീര രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബാസ്ത്യാനൊസ്സിന്റെയും തിരുനാളിന് കൊടിയേറ്റം തൃശൂർ അതിരൂപത വികാരി ജനറാൾ  വെരി റവ. ഫാ. ജോസ് വല്ലൂരാൻ  നിർവഹിച്ചു.


വികാരി റവ. ഫാ. ഡോ: ആന്റോ കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ ടോമി പാലയൂർ, ജോണി അറക്കൽ, ജോഷി അറങ്ങാശേരി, ജനറൽ കൺവീനർ ഡിന്റോ ഡൊമിനിക്, മറ്റു തിരുനാൾ കൺവീനർമാരും, ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ തിരുനാൾ സപ്ലിമെന്റ് പ്രകാശനo വികാരി പബ്ലിസിറ്റി കൺവീനർ    ജോബി ആലപ്പാട്ടിന് നൽകിയും, തിരുനാൾ കമ്മിറ്റി നൽകുന്ന ചികിത്സ സഹായ ഫണ്ട് വികാരി ജനറാൾ ഫിനാൻസ് കൺവീനർ ലിനോ ലാസറിനു നൽകിയും നിർവഹിച്ചു. തിരുന്നാൾഫെബ്രുവരി 3, 4, 5 തീയതികളിൽ വിവിധ ആഘോഷ പരിപാടികളുടെ നടത്തുന്നു.